‘ഹോട്ടലുകളിലും പൊതുചടങ്ങിലും വിളമ്പരുത്’; ബീഫ് നിരോധിച്ച് അസം സര്‍ക്കാര്‍

HIGHLIGHTS : 'Do not serve beef in hotels and public functions'; Assam government bans beef

careertech

ദിസ്പുര്‍: അസമില്‍ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഉള്‍പ്പെടെ പൊതു ഇടങ്ങളില്‍ ബീഫ് വിളമ്പുന്നത് നിരോധിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി നിയമം ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാന്‍ അസം കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി പിജൂഷ് ഹസാരിക പറഞ്ഞു. അല്ലെങ്കില്‍ പാകിസ്ഥാനില്‍ പോയി സ്ഥിരതാമസമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബീഫ് നിരോധനത്തെ സ്വാഗതം ചെയ്യാന്‍ അസം കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നുവെന്ന് മന്ത്രി പിജൂഷ് ഹസാരിക പറഞ്ഞു. അല്ലെങ്കില്‍ പാകിസ്ഥാനില്‍ പോയി സ്ഥിരതാമസമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

കോണ്‍ഗ്രസ് രേഖാമൂലം എഴുതി നല്‍കിയാല്‍ സംസ്ഥാനത്ത് ബീഫ് നിരോധിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഹിന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. സാമഗുരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി മണ്ഡലത്തില്‍ ബീഫ് വിതരണം ചെയ്തുവെന്ന കോണ്‍ഗ്രസ് ആരോപണത്തോടുള്ള പ്രതികരണമായാണ് ഹിമന്തയുടെ പ്രതികരണം. 2021ലെ ഗോവധ നിരോധന നിയമം അനുസരിച്ച് ഹിന്ദുക്കളും ജൈനരും തിങ്ങി പാര്‍ക്കുന്ന മേഖലയില്‍ പശുക്കളെ കൊല്ലുന്നതും ഇറച്ചി വില്‍ക്കുന്ന തടഞ്ഞിട്ടുണ്ട്. ഇതിനുപുറമെ, ക്ഷേത്രങ്ങള്‍ക്കും സത്രകള്‍ക്കും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലും ഈ നിരോധനം നടപ്പാക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!