യോഗ ഇൻസ്ട്രക്ടർ മാർക്കായി ദ്വിദിന ക്യാമ്പ്‌

വള്ളിക്കുന്ന്:യോഗ ഇൻസ്ട്രക്ടർ മാർക്കായുള്ള ദ്വിദിന ക്യാമ്പിന് വള്ളിക്കുന്നിൽ തുടക്കമായി. ശിവാനന്ദ ഇന്റർ നാഷണൽ സ്കൂൾ ഓഫ് യോഗയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പ് മുഖ്യ രക്ഷാധികാരി മേച്ചേരി വാസു ഉദ്‌ഘാടനം ചെയ്തു. ഡയറക്ടർ ആചാര്യ എം.സുരേന്ദ്രനാഥ് ജി അധ്യക്ഷത വഹിച്ചു.ബാംഗ്ലൂർ വ്യാസ യോഗ യൂണിവേഴ്‌സിറ്റി പ്രൊഫസർ രാഘവേന്ദ്രജി യാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്.വിച്ചു കോയ,വി.കെ ശശിഭൂഷൻ, സുനില തുടങ്ങിയ വർ സംസാരിച്ചു.

Related Articles