രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമലയില്‍ ചോര വീഴ്ത്തി നടയടപ്പിക്കുമെന്ന വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്നാണ് കൊച്ചി പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

ശബരിമലയില്‍ രക്തം വീഴ്ത്തി നടയടപ്പിക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന് ഇയാള്‍ എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനലാണ് വ്യക്തമാക്കിയത്. ഈ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ശബരിമലയില്‍ നേരത്തെ പ്രതിഷോധം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായിരുന്ന രാഹുല്‍ ജാമ്യത്തിലിറങ്ങിയിരുന്നു.

Related Articles