നാല് കിലോ കഞ്ചാവുമായി തിരൂരില്‍ യുവാവ് പിടിയില്‍

തിരൂര്‍: നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വടകര സ്വദേശി ഇരിങ്ങല്‍ കോട്ടക്കലിലെ ചേതസ് വീട്ടില്‍ മുസ്തഫ(46)ആണ് പിടിയിലായത്.

കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കഞ്ചാവ് കടത്തുന്നതിനിടെ ഇയാളെ തിരൂര്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. ദീപാവലി സീസണോടനുബന്ധിച്ച് ട്രെയിനിലെ പതിവ് പരിശോധനയ്ക്കിടയിലാണ് പ്രതി പിടിയിലായത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളെ പരിശോധിച്ചപ്പോഴാണ് ഇയാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികള്‍ ലഭിച്ചതെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ തിരൂര്‍ എക്‌സൈസിന് കൈമാറി.

ആര്‍പിഎഫ് എസ്‌ഐ എം.ഷിനോജ്, അസിസ്റ്റന്റെ എസ്‌ഐ പി.അബ്ദുറഹ്മാന്‍, ആര്‍പിഎഫ് ഉദ്യോഗസ്ഥരായ സിറാജ് മേനോന്‍, ഗോകുല്‍ദാസ്, വിനോജ് എന്നിവര്‍ നോതൃത്വത്തിലാണ് പ്രതിയെ പിടികൂടായത്. പിടിയിലായ മുസ്തഫ നേരത്തെയും കഞ്ചാവ് കടത്ത് കേസില്‍ പ്രതിയാണ്.

Related Articles