ന്യൂനമര്‍ദം: ഖത്തറില്‍ മഴ തുടരും

ദോഹ: രാജ്യത്ത് തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് റിപ്പോര്‍ട്ട്. ന്യൂനമര്‍ദമാണ് മഴയക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലപ്പോള്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കാറ്റും മഴയും ഉണ്ടാവാന്‍ ഇടയുള്ളതിനാല്‍ ദുരക്കാഴ്ച കുറയാന്‍ ഇടയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ഞായറാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരകള്‍ ഉയര്‍ന്നുപൊങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച മണിക്കൂറില്‍ 55 കി മി വേഗത്തില്‍ കാറ്റുവീശാനും തിരകള്‍ ഉയരാനും ചാറ്റല്‍മഴയ്ക്കും ഇടയുണ്ട്.

Related Articles