പാമ്പുകടിയേറ്റ്‌ രണ്ടരവയസുകാരി മരിച്ചു.

VALLIKKUNNL PAMPUKADIYETTUMARICHA KRISHNAPRIYA copyവള്ളിക്കുന്ന്‌: പാമ്പുകടിയേറ്റ്‌ രണ്ടരവയസ്സുകാരി മരണപ്പെട്ടു. മുണ്ടിയന്‍കാവ്‌ പറമ്പിന്‌ സമീപം താസിക്കുന്ന കോന്നത്ത്‌ ഷിജുവിന്റെ (കാലിക്കറ്റ്‌ ടൈല്‍സ്‌ ഫറോക്ക്‌) മകള്‍ കൃഷ്‌ണപ്രിയയാണ്‌ പാമ്പുകടിയേറ്റ്‌ മരിച്ചത്‌. മീനങ്ങാടിയ്‌ക്ക്‌ സമീപം കോളേരി വളാഞ്ചേരിയിലെ മാതൃസഹോദരിയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഷിജുവും കുടുംബവും . വീട്ടുമുറ്റത്ത്‌ കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ 21 ന്‌ ചൊവ്വാഴ്‌ച രാവിലെയാണ്‌ പാമ്പുകടിയേറ്റത്‌. തുടര്‍ന്ന്‌ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്‌ക്കാരം ബുധനാഴ്‌ച വള്ളിക്കുന്നിലെ വീട്ടുവളപ്പില്‍ നടന്നു.

മാതാവ്‌: പ്രഭിത. സഹോദരി:വിഷ്‌ണു പ്രിയ

Share news
error: Content is protected !!
Scroll to Top