Section

malabari-logo-mobile

ഖത്തറില്‍ ജോലി ചെയ്യുന്നവരില്‍ 57% പേര്‍ അംസതൃപതര്‍

HIGHLIGHTS : ദോഹ: ഖത്തറില്‍ ജോലി ചെയ്യുന്നവരില്‍ 57 ശതമാനം പേരും അവരുടെ ജോലിയില്‍ അസംതൃപ്തരെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ അറബ് പത്രമായ

imagesദോഹ: ഖത്തറില്‍ ജോലി ചെയ്യുന്നവരില്‍ 57 ശതമാനം പേരും അവരുടെ ജോലിയില്‍ അസംതൃപ്തരെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ അറബ് പത്രമായ അറായ്യ ദിനപത്രം നടത്തിയ സര്‍വെയില്‍ പങ്കെടുത്തവരാണ് ജോലിയില്‍ അസംതൃപ്തി രേഖപ്പെടുത്തിയത്. സ്ഥാപനങ്ങളിലെയും മറ്റും വിവേചനവും തൊഴില്‍ അന്തരീക്ഷവുമാണ് അസ്തൃപ്തിക്ക് കാരണമെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. 46.9 ശതമാനം പേര്‍ക്കും അവരുടെ യോഗ്യതക്കനുസരിച്ച ജോലിയല്ല ലഭിച്ചതെന്നും സര്‍വെയില്‍ കണ്ടെത്തി. തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയുമായി യോജിക്കാത്ത ജോലി ചെയ്യാന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദഫലമായി നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജോലിയില്‍ നിന്നും ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തൃപ്തികരമല്ലെന്ന് സര്‍വെയില്‍ പങ്കെടുത്തവരില്‍ 49 ശതമാനം ആളുകളും അഭിപ്രായപ്പെട്ടതായും അറായ്യ പത്രം ഇന്ന് പ്രസിദ്ധീകരിച്ച സര്‍വെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!