വള്ളിക്കുന്ന് : വെള്ളേപ്പാടം ഒലിപ്രം റോഡില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. രാമാനാട്ടുകരയിലേക്ക് പോകുകയായിരുന്ന ഉര്‍വ്വര ബസ്സും, പരുത്തിക്കാട് നിന്ന് കോട്ടക്കടവ് ഭാഗത്തേക്ക് പോകുകയായിരുന്ന സൗപര്‍ണ്ണികാ ബസുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, കോട്ടക്കടവ് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുത്തനെയുള്ള വളവില്‍ വെച്ച് ഉര്‍വ്വര ബസ് തെന്നിമാറിയപ്പോള്‍ എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന സൗപര്‍ണ്ണികാ ബസ് ഈ ബസില്‍ ഇടിക്കുകയും കുറച്ച് മുന്നോട്ട് പോയി റോഡിലെ ഒരു മരത്തിലിടിച്ച് നില്‍ക്കുകയുമായിരുന്നു.




