കോഴിക്കോട് കോര്‍പ്പറേഷന്‍ അഴിമതി വിരുദ്ധജനകീയ മുന്നണിയുടെ ധര്‍ണ്ണയിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച് ജില്ലയില്‍ ഹര്‍ത്താല്‍ ബിജെപി, യുഡിഎഫ് ആഹ്വാനം.
രാവിലെ ആറു മണിമുതല്‍ വൈകീട്ട് നാലുമണിവരെയാണ് ഹര്‍ത്താല്‍. സംഘര്‍ഷത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പി രഘുനാഥ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റിരുന്നു. മനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറിക്കടുത്തുവച്ചാണ് സംഭവമുണ്ടായത്്. ഇവിടെ നടക്കാവ് വികസനസമിതി, കര്‍മ്മസമിതി, അഴിമതി വിരുദ്ധജനകീയ സമിതി എ്ന്നിവരുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രഘുനാഥ്.




