താനൂരില്‍ ബൈക്കിടിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

Untitled-1 copyതാനൂര്‍ : താനൂരില്‍ ബൈക്കിടിച്ച് മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി മരണപ്പെട്ടു.

കോര്‍മ്മന്‍ കടപ്പുറം ആല്‍ബസാര്‍ സ്വദേശി ചടയന്‍ കുട്ടിന്റെ പുരക്കല്‍ അയ്യൂബിന്റെ മകന്‍ അദിനാന്‍ (8) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 4 ഓടെയാണ് സംഭവം. കടയില്‍ സാധനം വാങ്ങി റോഡ് മുറിച്ച് കടക്കവെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ താനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് സേഷം ചൊവ്വാഴ്ച മൃതദേഹം സംസ്‌കരിക്കും. അദിനാന്‍ കോര്‍മ്മന്തല എഎംഎല്‍പി സ്‌കൂള്‍ 3 ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ് ഹഫ്‌സത്ത്. സഹോരങ്ങള്‍ ആദില്‍, അന്‍ഷിദ.

Share news
error: Content is protected !!
Scroll to Top