അനധികൃത ഗ്യാസ് പിടികൂടി

DSC_0044താനൂര്‍ : താനൂരില്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും അനധികൃത ഗ്യാസ് ശേഖരം പിടികൂടി. സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തു.

താനൂര്‍ പരപ്പനങ്ങാടി റോഡില്‍ തെയ്യാല റോഡ് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന സ്വാകര്യ സൈക്കിള്‍ റിപ്പയറിംഗ് സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് അനധികൃത ഗ്യാസ് ശേഖരം പിടികൂടിയത്. സ്ഥാപനത്തില്‍ ഗ്യാസ് വില്‍പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു നടപടി. ഗ്യാസ് ആവശ്യക്കാരായി വേഷം മാറിയാണ് പോലീസ് ഉടമയെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരവധി ഗ്യാസ് സിലിണ്ടറുകളും, ഗ്യാസ് നിറച്ചുകൊടുക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു.

സബ്‌സിഡി സിലിണ്ടര്‍ ഉടമകളില്‍ നിന്നും മറ്റും സിലിണ്ടറുകള്‍ പണം കൊടുത്തും മറ്റും ശേഖരിച്ച് വന്‍തുകക്ക് മറിച്ചു വിറ്റുവരികയായിരുന്നു ഇയാള്‍ എന്ന് പോലീസ് പറഞ്ഞു. വാഹനഉടമകള്‍ക്കും മറ്റുമാണ് നിറച്ച് കൊടുത്തിരുന്നത്. 1500 രൂപ വരെ ഈടാക്കിയാണ് ഗാര്‍ഹിക സിലിണ്ടറുകള്‍ മറിച്ചു വിറ്റിരുന്നത്. താനൂര്‍ സിഐ കെസി ബാബു, എസ്‌ഐ സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു റെയ്ഡ്.

Share news
error: Content is protected !!
Scroll to Top