കഞ്ചാവുമായി വള്ളിക്കുന്ന് സ്വദേശി പിടിയില്‍

പരപ്പനങ്ങാടി : കഞ്ചാവുമായി വള്ളിക്കുന്ന് സ്വദേശി പിടിയില്‍. 3.250 kg കഞ്ചാവുമായി വള്ളിക്കുന്ന് അരിയല്ലൂര്‍ ബീച്ച് സ്വദേശി കൂട്ടലിന്റെ പുരക്കല്‍ റാഫി(43)യാണ് പരപ്പനങ്ങാടി എക്‌സ്സൈസിന്റെ പിടിയിലായത്.

ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പരപ്പനങ്ങാടി എക്‌സ്സൈസ് നടത്തിയ റൈഡിന്റെ ഭാഗമായാണ് വില്‍പ്പനക്കായ് വീട്ടില്‍ സൂക്ഷിച്ചു വച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്. ഒരാഴ്ച്ചമുമ്പ് മാരക മയക്കുമരുന്നുമായ എംഡിഎംഎ യുമായി ചേലേമ്പ്ര വച്ച് രണ്ടുപേരെ പരപ്പനങ്ങാടി എക്‌സ്സൈസ് അറസ്റ്റ് ചെയ്തിരുന്നു.

ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും വര്‍ദ്ധിച്ചുവരുന്നതായും കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായും ഇന്‍സ്പെക്ടര്‍ സബു ആര്‍ ചന്ദ്ര അറിയിച്ചു. ഇന്‍സ്പെക്ടര്‍ക്കുപുറമേ പ്രിവന്റീവ് ഓഫീസര്‍മാരായ പ്രജോഷ് കുമാര്‍, പ്രദീപ് കുമാര്‍, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ അരുണ്‍.പി, ജയകൃഷ്ണന്‍ എ, ദിദിന്‍ എം എം, വനിത സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ സ്മിത കെ, ലിഷ പി എം എക്‌സ്സൈസ് ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരാണ് കേസ് കണ്ടെടുത്തത്

 

Share news
error: Content is protected !!
Scroll to Top