പെരുമ്പാവൂര്‍ : കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവണമെന്നാണ് ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.ഡി.എഫിന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവണം എന്നത് എന്റെ വലിയ ഒരു ആഗ്രഹമാണ്. പക്ഷേ അതിന് കുറച്ചു സമയം കൂടി വേണ്ടി വരും. എങ്കിലും അതിനായുള്ള ശ്രമം ഞാന്‍ തുടരും’രാഹുല്‍ പറഞ്ഞു. കേരളത്തില്‍ ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ന്യായ് പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ഇന്ന് കോട്ടയത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ന്യായ് പദ്ധതിയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സിപി.ഐ.എമ്മിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. യുവാക്കള്‍ക്ക് നല്‍കേണ്ട ജോലി സി.പി.ഐ.എം വേണ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു. ഉള്ളതെല്ലാം പാര്‍ട്ടിക്ക് മാത്രം കൊടുക്കരുതെന്നും കേരളത്തിന്റെ വികസനം കൂടി നോക്കണമെന്നും രാഹുല്‍ പറഞ്ഞു.
കോട്ടയം മണ്ഡലത്തിലെ ചിങ്ങവനത്താണ് കഴിഞ്ഞദിവസം രാഹുലിന്റെ പ്രചാരണം തുടങ്ങിയത്. അദ്ദേഹം പുതുപ്പുള്ളയില്‍ ഉമ്മന്‍ ചാണ്ടിക്ക് വോട്ട് തേടിയെത്തുകയും ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളിയിലും പാലായിലും കടുത്തുരുത്തിയിലും പിറവത്തും രാഹുല്‍ റോഡ് ഷോയുമായെത്തിയിരുന്നു




