ഗ്രാമ സ്വരാജ് അഭിയാൻ. സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു

വള്ളിക്കുന്ന്:പ്രധാനമന്ത്രിയുടെ  ഗ്രാമസ്വരാജ്‌ അഭിയാന്റെ ഭാഗമായി സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു. വള്ളിക്കുന്ന് കൊടക്കാട് ഷിൽമ ഗ്യാസ് ഏജൻസിയിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എൻ.ശോഭന വിതരണോദ്ഘാടനം നിർവഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ഒ.ലക്ഷ്മി,സി.ഷീബ,റഹ്മത്തുനിസാ, ഏജൻസി ഉടമകളായ എസ്.മനോമോഹനൻ,ഷൈല മോഹനൻ എന്നിവർ പങ്കെടുത്തു.ഉപഭോക്താക്കളായ വീട്ടമ്മമാരുമായി ആശയവിനിമായവും സുരക്ഷ ക്ലാസ്സുകളും നടന്നു
പിന്നോക്ക വിഭാഗക്കാർ, അന്ത്യോദയ,അന്നയോജന,റേഷൻ കാർഡ് ഉള്ളവർക്കും മറ്റു ചില വിഭാഗക്കാർക്കും മായി 1600 രൂപ വിലവരുന്ന കണക്ഷൻ ആണ് സൗജന്യമായി നൽകിയത്..

Share news
error: Content is protected !!
Scroll to Top