കണ്ട് നിന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു
മരിച്ചവരില്‍ ഒരാള്‍ പരപ്പനങ്ങാടി തഅ്‌ലീംഉല്‍ സ്‌കൂള്‍ അദ്ധ്യാപിക
പരപ്പനങ്ങാടി : മലപ്പുറം ജില്ലയിലെ വള്ളിക്കുന്നില്‍ ബസ് മറിഞ്ഞ് 3 പേര്‍ മരിച്ചു. അരിയല്ലൂര്‍ ജങ്ഷന് സമീപത്ത് ഗവ. യുപി സ്‌കൂളിന് മുന്‍വശത്ത് ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്. കടലുണ്ടിയില്‍ നിന്നും പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന തവക്കല്‍ എന്ന മിനി ബസാണ് അപകടത്തില്‍ പെട്ടത്. രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മരിച്ച രണ്ട് പേര്‍ സ്ത്രീകളാണ്.
കടലുണ്ടു നഗരം സ്വദേശി അറ്റക്കകത്ത് മൊയ്തീന്റെ ഭാര്യ കുഞ്ഞീവി (55), പരപ്പനങ്ങാടി തഅ്‌ലീംഉല്‍ സ്‌കൂള്‍ അദ്ധ്യാപികയും ചാലിയം സ്വദേശിനിയുമായ മുബഷീറ (23) എന്നിവരാണ് മരണപ്പെട്ടത്.
അപകടം കണ്ട് നിന്നിരുന്ന വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി അധികാരിമണമല്‍ സത്യാനന്ദനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണപ്പെട്ടത്.
അപകടത്തില്‍ പെട്ട ബസ് അമിത വേഗതയില്‍ വന്ന് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് മറിയുകയായിരുന്നു. ഈ സമയത്ത് ബസിന്റെ ലീഫ് പൊട്ടിയതായും പറയപെടുന്നു.
അപകടത്തില്‍ പെട്ട ബസില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളായിരുന്നു.പരിക്കേറ്റവരെ പരപ്പനങ്ങാടി എകെജി ആശുപത്രി, ചെട്ടിപ്പടി ഹെല്‍ത്ത് സെന്റര്‍, തിരൂരങ്ങാടി, കോട്ടക്കടവ് ടിഎംഎച്ച് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.
ഏറെ സ്വപ്നങ്ങള്‍ ബാക്കിവെച്ച് മുബഷീറടീച്ചര്‍ യാത്രയായി
വളളിക്കുന്ന് ബസ്സപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍




