വള്ളിക്കുന്ന് ബസ്സപകടം കണ്ട് നിന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു

death vallikunnuവള്ളിക്കുന്ന് : ഇന്ന് രാവിലെ അരിയല്ലൂര്‍ ജങ്ഷന് അടുത്ത് വെച്ചുണ്ടായ ബസ് അപകടവിവരമറിഞ്ഞ് തൊട്ടടുത്ത് വീട്ടില്‍ നിന്ന് ഓടിവന്നയാള്‍ ആള്‍ കുഴഞ്ഞ് വീണ് മരിച്ചു. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി അധികാരിമണമല്‍ വാസു എന്ന് വിളിക്കുന്ന സത്യാനന്ദന്‍ ആണ് മരിച്ചത്.

അമിത വേഗതയില്‍ വന്ന ബസ് പെട്ടെന്ന് ഒരു ശബ്ദത്തോടെ മറിയുന്നതും തുടര്‍ന്ന് സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളിയും കണ്ട് സത്യാനന്ദന് നെഞ്ച്‌വേദന വരികയായിരുന്നു. കുഴഞ്ഞ് വീണ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയില്‍ വെച്ച് മരിക്കുകയായിരുന്നു. മരിച്ച സത്യാനന്ദന്‍ കോണ്‍ഗ്രസ്സിന്റെ വള്ളിക്കുന്ന് മണ്ഡലം ആക്ടിങ്ങ് പ്രസിഡണ്ടാണ്. സത്യാനന്ദന്‍ ആനങ്ങാടിയില്‍ പ്രിന്റിംഗ് പ്രസ്സ് നടത്തി വരികയാണ്.

 

Share news
error: Content is protected !!
Scroll to Top