വള്ളിക്കുന്നില്‍ ഇത്തവണയും മുസ്‌തഫ റിബലായി മത്സരിക്കും

വളളിക്കുന്ന്: ‌ യുഡിഎഫ്‌ റിബലായി മത്സരിച്ച്‌ ജയിച്ച്‌ യുഡിഎഫ്‌ ഭരണസമിതി സ്റ്റാന്‍ഡിങ്‌ കമ്മറ്റി ചെയര്‍മാനായ മുസ്‌തഫ വില്ലറായില്‍ വീണ്ടും മത്സരരംഗത്ത്‌. അതും റിബലായി തന്നെ.

വള്ളിക്കുന്ന്‌ ആറാം വാര്‍ഡിലാണ്‌ മുസ്‌തഫ ഇക്കുറി റിബലായി മത്സരത്തിനിറങ്ങുന്നത്‌. ഇവിടെ മുസ്ലീം ലീഗ്‌ സ്ഥാനാര്‍ത്ഥി വിപി അസൈനാറാണ്‌. വാര്‍ഡ്‌ കമ്മറ്റി വിളിച്ച്‌ ചേര്‍ക്കാതെയാണ്‌ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നും തന്നെ അനുകൂലിക്കുന്ന‌ നിരവധി പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ്‌ താന്‍ മത്സരിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

2010 ല്‍ ആണ്‌ മുസ്‌തഫ ആദ്യം റിബലായി മത്സരിച്ചത്‌.

മുസ്‌തഫയും കൂടെ മത്സരരംഗത്തെത്തുന്നതോടെ വാശിയേറിയ മത്സരമാവും ആറാം വാര്‍ഡില്‍ നടക്കുക. കഴിഞ്ഞ തവണ ഏഴാം വാര്‍ഡിനെ പ്രതിനിധീകരിച്ച വി. അജയ്‌ലാല്‍ ആണ്‌ ഇത്തവണ ഇടതു സ്ഥാനാര്‍ത്ഥി. ബിജെപി സ്ഥാനാര്‍ത്ഥിയായി പികെ അഭിലാഷും ഇവിടെ മത്സരിക്കുന്നുണ്ട്‌.

Share news
error: Content is protected !!
Scroll to Top