Section

malabari-logo-mobile

വള്ളിക്കുന്നില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി

HIGHLIGHTS : Vallikkunnu Employment Exchange Registration Camps

വള്ളിക്കുന്ന് മണ്ഡലത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സമ്പൂര്‍ണ്ണ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലത്തില്‍ രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി. പ്രഥമ ക്യാമ്പ് തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് അദ്ധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തില്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗ, തീരദേശ ഉദ്യോഗാര്‍ത്ഥികള്‍ക്കായും മറ്റു ഉദ്യോഗാര്‍ത്ഥികള്‍ക്കുമായാണ് ഏകദിന രജിസ്ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.

sameeksha-malabarinews

കൊണ്ടോട്ടി ജൂനിയര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ.കെ അജിത, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം. സുലൈമാന്‍, എ.പിയൂഷ്, നസീമ യൂനുസ്,എന്നിവര്‍ പങ്കെടുത്തു. മണ്ഡലത്തിലെ മറ്റു ഗ്രാമ പഞ്ചായത്തുകളിലും ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള രജിസ്ട്രേഷന്‍ ക്യാമ്പ് ഡ്രൈവ് അടുത്ത ദിവസങ്ങളിലായി നടക്കും. ജൂണ്‍ 29ന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലും ജൂലൈ രണ്ടിന് പെരുവള്ളൂരിലും നാലിന് പള്ളിക്കലിലും അഞ്ചിന് ചേലേമ്പ്രയിലും ക്യാമ്പുകള്‍ നടത്തും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!