ശുചിത്വ തീരം ക്യാമ്പയിന് വള്ളിക്കുന്നില്‍ തുടക്കം

Vallikkunnu begins the Sanitation shuchithatheeram campaign

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
വള്ളിക്കുന്നില്‍ കടല്‍ തീരത്തെ മാലിന്യം നീക്കം ചെയ്യുന്ന ശുചിത്വ തീരം ക്യാമ്പയിന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ഉദ്ഘാടനം ചെയ്യുന്നു

വള്ളിക്കുന്ന്: വള്ളിക്കുന്നിന്റെ തീരദേശത്തെ മാലിന്യം നീക്കം ചെയ്യുന്ന ശുചിത്വ തീരം ക്യാമ്പയിന് തുടക്കമായി. കഴിഞ്ഞ ന്യൂനമര്‍ദത്തില്‍ കടല്‍കയറിയ വേളയില്‍ പ്ലാസ്റ്റിക്ക് മാലിന്യവും, ചെരുപ്പും വന്‍ തോതില്‍ തീരപ്രദേശത്ത് അടിഞ്ഞു കൂടിയിരുന്നു. മാലിന്യം നീക്കം ചെയ്യാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി ‘ശുചിത്വതീരം’ ക്യാമ്പയ്ന്‍ തുടക്കം കുറിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വള്ളിക്കുന്നിലെ ആറ് തീരദേശ വാര്‍ഡുകളില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ഒരേ സമയം ശുചീകരണ പ്രവൃത്തനങ്ങള്‍ നടന്നു. രണ്ട് ടണ്‍ മാലിന്യങ്ങള്‍ ആണ് നീക്കം ചെയ്തത്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി തോടു ശുചീകരണം, വീടും പരിസവും ശുചീകരണം, തെരുവോരങ്ങള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ ശുചീകരണ വും വള്ളിക്കുന്നില്‍ നടന്നിരുന്നു. ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യം ഹരിതമിഷന്‍ വഴി ഗ്രീന്‍കേരള കമ്പനിക്ക് കൈമാറുമെന്ന് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ.പി സിന്ധു അറിയിച്ചു.
ശുചിത്വതീരം ക്യാമ്പയിന്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കോട്ടാശ്ശേരി മനോജ്കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയരാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷ ചേലക്കല്‍, എ.കെ രാധ, വി.പി സച്ചിദാനന്ദന്‍, എ.പി സിന്ധു, പി.ഐ ശശികമാര്‍,വി.ശ്രീനാഥ്, ആസിഫ് മഷൂദ്, ഉഷാ ചേലക്കല്‍, സുനിലത്ത് അബിദ്, അനീഫാ കെ.പി, പുഷ്പ മൂന്ന് ചിറയില്‍, കെ വി അജയ് ലാല്‍, വിനോദ് കുമാര്‍.ആര്‍, സിന്ധു ബൈജുനാഥ്, വിനീത കാളാടന്‍, എന്നിവര്‍ നേതൃത്വം നല്‍കി

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •