വള്ളിക്കുന്ന്:പ്രേദേശത്തുള്ള പ്രതിഭാ ശാലികളെ കണ്ടെത്തി വളര്‍ത്തി കൊണ്ട് വരാന്‍ അയല്‍പക്ക വേദികള്‍ക്ക് കഴിയുമെന്ന് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ.വള്ളിക്കുന്ന് അത്താണിക്കല്‍ പാറക്കണ്ണി പ്രേദേശത്തെ അഭയം അയല്‍പക്ക വേദിയുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ അധ്യക്ഷത വഹിച്ചു.അയല്‍പക്ക വേദി സെക്രട്ടറി മേലയില്‍ വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് അംഗം കെ. വി.അജയ്ലാല്‍,സി എം.കരുണാകരന്‍, നമ്പാല ഹരിഗോവിന്ദന്‍,കോണാണ്ടി പ്രവീശന്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ കലാപരിപാടികളും അരങ്ങേറി
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




