Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; മുടങ്ങിയ ബിരുദപഠനം കാലിക്കറ്റിന്റെ എസ്.ഡി.ഇ-യില്‍ തുടരാം

HIGHLIGHTS : Calicut University News; The failed graduate can continue at SDE, Calicut

മുടങ്ങിയ ബിരുദപഠനം കാലിക്കറ്റിന്റെ എസ്.ഡി.ഇ-യില്‍ തുടരാം

കാലിക്കറ്റ് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളില്‍ 2017 മുതല്‍ 2020 വരെ പ്രവേശനം നേടിയ ബി.എ., ബി.എസ് സി. മാത്തമറ്റിക്സ്, ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികളില്‍ മൂന്നാം സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ എഴുതി പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നാലാം സെമസ്റ്ററിനു പ്രവേശനം നേടി പഠനം തുടരാന്‍ അവസരം. താല്‍പര്യമുള്ളവര്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള രേഖകള്‍ സഹിതം എസ്.ഡി.ഇ. പ്രൈവറ്റ് രജിസ്ട്രേഷന്‍ വിഭാഗത്തില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494 2407357, 2400288, 2407494.

sameeksha-malabarinews

പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാല 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് 25, 26 തീയതികളില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പ്രവേശന വിഭാഗം വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ക്ക് ക്യാപ് ഐഡി, ജനനതീയതി എന്നിവ നല്‍കി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ ബി.എ., ബി.എസ് സി. നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ ജൂണ്‍ 7-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ഡിജിറ്റല്‍ ഫിലിം പ്രൊഡക്ഷന്‍ ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!