വള്ളിക്കുന്നില്‍ കാറുകളും, ബൈക്കും കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

വള്ളിക്കുന്ന്; വള്ളിക്കുന്ന് അരിയല്ലൂര്‍ വളവില്‍ കാറുകളും, ബൈക്കും കൂട്ടിയിടിച്ച് ഗര്‍ഭിണിയക്കം മൂന്ന് പേര്‍ക്ക് പരിക്ക്. കോഴിക്കോട് ഭാഗത്ത് നിന്ന വന്ന ഫോര്‍ച്ച്യൂണര്‍ കാറും, ചാലിയത്തേക്ക പോകുന്ന ആള്‍ട്ടോ കാറും, ഫറോക്കിലേക്ക് പോകുന്ന ബൈക്കുമാണ് അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ വളവ് ബസ് സ്റ്റോപ്പിനുള്ളിലേക്ക് ഇടിച്ചുകയറി. ബസ് വെയ്റ്റിങ് ഷെഡും തകര്‍ന്നിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത്. ആ സമയത്ത് അതുവഴി വന്ന എക്‌സൈസ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടത്തില്‍ പരിക്കേറ്റ അള്‍ട്ടോ കാറിലുണ്ടായിരുന്നവരേയും, ബൈക്ക് യാത്രികനേയും പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top