കോഴിക്കോട്: മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലെത്തിയ യുവാവ് തീകൊളുത്തി മരിച്ചു. നാദാപുരത്താണ് കഴിഞ്ഞദിവസം സംഭവം ഉണ്ടായത്. വളയം സ്വദേശി രത്‌നേഷ്(42) ആണ് മരിച്ചത്.
യുവാവ് വീടിന് തീയിട്ട് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് യുവതിയുടെ വീട്ടിലെത്തിയ യുവാവ് രണ്ടാം നിലയില്‍ കയറി മുറിയില്‍ തീവെയ്ക്കുകയായിരുന്നു. വീടിന് തീ പിടിക്കുന്നത് കണ്ട് സമീപത്തെ വീട്ടുകാര്‍ ബഹളം വെക്കുകയായിരുന്നു. ഇതോടെയാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. അതെസമയം ഇയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് വീടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു.
യുവതിക്കും അമ്മയ്ക്കും സഹോദരനും പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പൊളളല്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
ഇയാള്‍ക്ക് ഈ യുവതിയെ ഇഷ്ടമായിരുന്നെന്നും എന്നാല്‍ ഈ ബന്ധത്തെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നെന്നുമാണ് വിവരം. ഏപ്രില്‍ ആദ്യത്തിലാണ് പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചിരുന്നത്. ഇതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.
നാദാപുരം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് യുവാവിന്റെ മൃതദേഹം.




