വളാഞ്ചേരി വട്ടപ്പാറയില്‍ ലോറി മറിഞ്ഞ് രണ്ട് മരണം

വളാഞ്ചേരി: വാഹനാപകടങ്ങള്‍പതിവായ വളാഞ്ചേരി വട്ടപ്പാറ വളവില്‍ ചെങ്കല്‍ കയറ്റി വന്ന ലോറി മറിഞ്ഞ് 2 പേര്‍ മരിച്ചു. വളാഞ്ചേരി, ഇരിമ്പിളിയം സ്വദേശി അന്തൂര്‍ ചോലയില്‍ ചന്ദ്രന്റെ മകന്‍ സന്തോഷ്(30), ചെല്ലൂര്‍, പാറക്കല്‍പറമ്പ് സ്വദേശി കിഷോര്‍(20) എന്നിവരാണ് മരണപ്പെട്ടത്.

കണ്ണൂരില്‍ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് സുരക്ഷാ ഭിത്തിയില്‍ ഇടിച്ച് മറിഞ്ഞത്. രാത്രി 10.30-ാടെ യാണ് അപകടം സംഭവിച്ചത്. ലോറിക്കുള്ളില്‍ കുടുങ്ങിയ രണ്ട് പേരെയും തിരൂര്‍ ഫയര്‍ ഫോഴ്‌സെത്തി പുറത്തെടുത്തുവെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല.

അപകടങ്ങള്‍ പതിവായ ഈ വളവില്‍ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായിട്ടുള്ളത്. വളവ് നികത്തണമെന്ന ആവശ്യം കാലങ്ങളായെങ്കിലും ഇതു വരെ ഇതിന് അനുകൂലമായ ഒരു നടപടിയും അധികൃതരുടെഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

Related Articles