Section

malabari-logo-mobile

യുഡിഎഫ് തരംഗത്തില്‍ തകര്‍ന്ന് എല്‍ഡിഎഫ്:: 9 ഇടത്ത് ലക്ഷം മറികടന്നു

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത് ആഞ്ഞടിച്ച വലതതരംഗത്തില്‍ ഇടതുമുന്നണിയുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നുവീണു. ലോകസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തയ...

തിരുവനന്തപുരം: സംസ്ഥാനത്ത് ആഞ്ഞടിച്ച വലതതരംഗത്തില്‍ ഇടതുമുന്നണിയുടെ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നുവീണു. ലോകസഭാതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തയാകുമ്പോള്‍ ഒമ്പത് മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത് ലക്ഷത്തിലേറെ ഭൂരിപക്ഷത്തില്‍.

സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റിക്കാര്‍ഡ് ഭൂരിപക്ഷമാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത്. നാല് ലക്ഷത്തിമുപ്പത്തിയൊന്നായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിച്ചു. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് രണ്ട്‌ലക്ഷത്തി അറുപതിയനായരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.

sameeksha-malabarinews

കൊല്ലം, കോട്ടയം ഇടുക്കി എറണാകുളം, ചാലക്കുടി, ആലത്തൂര്‍, പൊന്നാനി, എന്നിവടിങ്ങളില്‍ ലക്ഷത്തിന് പുറത്താണ് യുഡിഎഫിന്റെ ഭൂരിപക്ഷം.
നിയമസഭ മണ്ഡലങ്ങളുടെ കണക്ക് വെച്ച് പരിശോധിക്കുമ്പോള്‍ 121 ഇടത്താണ് യുഡിഎഫ് ഇപ്പോള്‍ ലീഡ് ചെയ്തിരിക്കുന്നത്. ഇടതു പക്ഷത്തിന് 18 ഇടത്തുമാത്രമാണ് ലീഡ് ചെയ്യാനായത്. ബിജെപിയാകട്ടെ നേമത്ത് മാത്രമാണ് മുന്നിലെത്തിയത്. നേരത്ത വിജയിക്കുമെന്ന് മാധ്യമങ്ങളടക്കം പറഞ്ഞ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനത്തായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!