കോട്ടക്കലില്‍ വന്‍ തീപിടുത്തം

കോട്ടക്കല്‍: കോട്ടക്കലില്‍ വന്‍ തീപിടുത്തും. ഇന്ന് പുലര്‍ച്ചെയാണ് കോട്ടക്കല്‍ ടൗണിലെ കെ കെ എം ടൂറിസ്റ്റ് ഹോമിന് സമീപത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പിന് തീ പിടിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മലപ്പുറത്തുനിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും കോട്ടക്കല്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. അതെസമയം തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

തീ പിടിച്ച കെട്ടിടത്തിന് സമീപത്ത് നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടേക്ക് തീ പടരാതിരുന്നത് വന്‍ അപകടമാണ് ഒഴിവാക്കിയത്.

Related Articles