ഹണിമൂണ്‍ യാത്ര പോയ കണ്ണൂര്‍ സ്വദേശികളായ നാലുപേര്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: ഹണിമൂണ്‍ യാത്ര പോയ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ നാലുപേര്‍ കര്‍ണ്ണാടകയില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ പൂക്കോട് കുന്നപ്പാടി ബസാറിനടുത്ത ഈക്കി ലിശ്ശേരി ജയദീപ്(31), ഭാര്യ ജ്ഞാന തീര്‍ത്ഥ(28),സുഹൃത്ത് ഏഴാംമൈലിലെ വീഡിയോ ഗ്രാഫര്‍ കിരണ്‍(32), ഭാര്യ ചൊക്ലി യു പി സ്‌കൂള്‍ അധ്യാപിക ജിന്‍സി(27) എന്നിവരാണ് മരണമടഞ്ഞത്.

ചൊവ്വാഴ്ച വൈകീട്ടാണ് ഇരു ദമ്പതിമാരും യാത്ര പുറപ്പെട്ടത്. ഇന്നലെ രാത്രി നാട്ടിലേക്ക് തിരുച്ചുവരുന്ന വഴി പുലര്‍ച്ചെ മണ്ഡ്യക്കടുത്തുള്ള മധൂറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാറില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്.

Related Articles