വളാഞ്ചേരിയില്‍ കാര്‍ ഓട്ടോസ്റ്റാന്‍ഡിലേക്ക് പാഞ്ഞുകയറി; 6 പേര്‍ക്ക് പരിക്ക്

വളാഞ്ചേരി: നിയന്ത്രണം വിട്ട കാര്‍ ഓട്ടോസ്റ്റാന്‍ഡിലേക്ക് പാഞ്ഞുകയറി 6 പേര്‍ക്ക് പരിക്കേറ്റു.  ഓട്ടോ ഡ്രൈവര്‍മാരായ കല്‍പ്പകഞ്ചേരി കോങ്ങാട്ട് ബഷീര്‍ (45), പൂവന്‍ചിനവരിക്കോടന്‍ അബ്ദുള്‍ കരിം (38), തവളം ചിന ഹാരിസ് (33), കുട്ടികളത്താണി കെ ടി മുഹമ്മദാലി (45), കാര്‍ യാത്രക്കാരനായ കാസര്‍കോഡ് സ്വദേശി രമേഷ് (25), അഭിലാഷ് (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച പുലര്‍ച്ചെ ഏഴിനാണ് സംഭവം.  ഗുരുവായൂരില്‍ നിന്നും ക്ഷേത്രദര്‍ശനം കഴിഞ്ഞ് കാസര്‍ക്കോട്ടേക്ക് പോവുകയായിരുന്ന  സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

രണ്ട് ഓട്ടോറിക്ഷ പൂര്‍ണ്ണമായും, 3 എണ്ണം ഭാഗികമായും തകര്‍ന്നു.  തൊട്ടടുത്ത കച്ചവട സ്ഥാപനങ്ങള്‍ക്ക് കേടുപറ്റി.  ഇലക്ട്രിക് പോസ്റ്റും തകര്‍ന്നു.

Share news
error: Content is protected !!
Scroll to Top