തിരൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

തിരൂര്‍:: തിരൂരില്‍ എലപ്പനി ബാധിച്ച് യുവാവ് മരിച്ചു.  അന്നാര പാറപ്പുറത്ത് വീട്ടില്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് റഫീഖ് (35) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന്  വ്യാഴാഴ്ചയാണ് റഫീക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എലപ്പനി മൂര്‍ഛിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം. ഉമ്മ പാത്തുമ്മു, സഹോദരങ്ങള്‍: കോയക്കുട്ടി, അഷറഫ്, സഫിയ, ജമീല.

Share news
error: Content is protected !!
Scroll to Top