തിരൂര്‍: ഭാരതപ്പുഴയില്‍ നിന്ന് മണല്‍ കള്ളക്കടത്ത് നടത്തുന്നതിനിടെ രണ്ട് യുവാക്കളെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
തൃപ്രങ്ങോട് പൊയിലിശേരി കൊടിലിങ്ങല്‍ റിയാസ് ബാബു (27), കൈനിക്കര താഴേപാട്ട് മുഹമ്മദ് റാഫി (30) എന്നിവരെയാണ് തിരൂര്‍ എസ്‌ഐ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി 11 ന് തൃപ്രങ്ങോട് ബീരാഞ്ചിറ കുഞ്ഞിക്കടവില്‍ നിന്ന് മണല്‍ വാരുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇരുവരെയും തിരൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




