വാജ്പേയിയുടെ ചിതാഭസ്മം നിളയിലൊഴുക്കി   

തിരുനാവായ: മുൻ പ്രധാനമന്ത്രി വാജ്പേയിയുടെ ചിതാഭസ്മം ശനിയാഴ്ച കാലത്ത് പത്തരയോടെ പുണ്യനദിയായ നിളയിലെ തിരുനാവായ ത്രിമൂർത്തി സംഗമത്തിൽ ഒഴുക്കി.

കാലത്ത് ബി.ജെ.പി.ജില്ല ഓഫിസിൽ നിന്നും ജില്ല നേതാക്കളായ കെ.രാമചന്ദ്രൻ ,കെ .ജന ചന്ദ്രൻ മാസ്റ്റർ, ടി.സി, വേലായുധൻ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ചിതാഭസ്മ കുംഭം ഗാന്ധി സ്മാരക പരിസരത്ത് സംസ്ഥാന ജില്ല മണ്ഡലം പഞ്ചായത്ത് നേതാക്കൾ ചേർന്ന് സ്വീകരിച്ചു. തുടർന്ന് തിരുനാവായ ദേവസ്വം ഓഫിസിനു മുൻവശത്ത് പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പൊതുദർശനത്തിന്നു വെച്ചു.നിരവധി പേർ പുഷ്പാർച്ചന നടത്തി.

കർമ്മികളായ സി.രാജൻ, സി.രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ ബി.ജെ.പി.ജില്ല പ്ര സിഡണ്ട് കെ.രാമചന്ദ്ര നാണ് നിമജ്ജനം ചെയ്തത്. ചടങ്ങിൽ ജില്ല വൈസ് പ്രസിഡണ്ട് കെ. പി.മാധവൻ, ഒ.ബി.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അനിൽ കുമാർ, ബി.ജെ.പി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കറുകയിൽ ശശി, പ്രസിഡണ്ട് പ്രദീപ്, ജില്ല ജനറൽ സെക്രട്ടറി ര വി തേലത്ത് ‘എം.കെ, ദേവി ദാസൻ, ഇ പി.മോഹനൻ, കെ, പ്രമോദ്, ഉണ്ണികൃഷ്ണൻ മാസ്റ്റർ, കെ.നന്ദ കുമാർ, ഗോപാലകൃഷ്ണൻ, കെ.സി.മാധവൻ, എം. വസന്തകുമാർ, സി .പി രാജൻ, മനോജ് പാറശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top