വാക്‌സിന്‍ വിതരണത്തിലെ ക്രമക്കേട് അവസാനിപ്പിക്കണം;താനൂരില്‍ പ്രതിഷേധവുമായ് കൗണ്‍സിലര്‍മാര്‍

താനൂര്‍:താനൂര്‍ നഗരസഭയിലെ വാക്‌സിന്‍ വിതരണത്തിലെ ക്രമക്കേട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് താനൂര്‍ നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിനു മുന്നില്‍ പ്രതിഷേധ കുത്തിയിരിപ്പ് സമരം നടത്തി.

പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പരിഗണിക്കാതെ മുസ്ലിംലീഗ് കൗണ്‍സിലര്‍മാര്‍ രാഷ്ട്രീയപ്രേരിതമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും, വാക്‌സിന്‍ വിതരണത്തില്‍ ചെയര്‍മാന്‍ നല്‍കിയ ഉറപ്പ് പാലിക്കുന്നില്ലെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.നഗരസഭയ്ക്ക് അനുവദിച്ച വാക്‌സിന്‍ വാര്‍ഡുകളിലേക്ക് വീതിച്ച് നല്‍കുന്നതിന് പകരം മുസ്ലിം ലീഗിന്റെ ഏകപക്ഷീയ നിലപാട് സ്വീകരിക്കുകയാണെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

കൗണ്‍സിലര്‍മാരായ പി ടി അക്ബര്‍, രുഗ്മിണി സുന്ദരന്‍, ഇ കുമാരി, റൂബി ഫൗസി, സുചിത്ര സന്തോഷ് എന്നിവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top