Section

malabari-logo-mobile

ഭിക്ഷാടനം നിരോധിക്കാന്‍ കഴിയില്ല; വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ സാധിക്കില്ല;സുപ്രീം കോടതി

HIGHLIGHTS : Begging cannot be banned; Supreme Court

ദില്ലി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കണമെന്ന് ഉരവിടാന്‍ സാധിക്കില്ലെന്ന് സുപ്രീം കോതി. വരേണ്യവര്‍ഗ്ഗത്തിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഇത് നിരോധിക്കാന്‍ കഴിയില്ലെന്നും മറ്റുവഴികളൊന്നും ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കാന്‍ പോകുന്നതെന്നും കോടതി നിരീക്ഷിച്ചു.ദാരിദ്ര്യം ഇല്ലായിരുന്നു വെങ്കില്‍ ആരും ഭിക്ഷ യാചിക്കാന്‍ പോകില്ലായിരുന്നു വെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി.

പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും അതുകൊണ്ട് നിരോധിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

sameeksha-malabarinews

അതെസമയം യാചകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ കൈമാറാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഭിക്ഷയെടുക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍ എന്നിവ ഉറപ്പാക്കിക്കൊണ്ടുള്ള പുനരധിവാസം ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.

ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുന്നതിനുവേണ്ടി മാറ്റി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!