ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു

താനൂർ: ഈ വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. താനൂർ താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

താനൂർ മണ്ഡലത്തിലെ താനാളൂർ, ഒഴൂർ, ചെറിയമുണ്ടം, നിറമരുതൂർ, പൊൻമുണ്ടം, താനൂർ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഏകദേശം 350 ഓളം പേർക്കാണ് വാക്സിനേഷൻ നൽകുന്നത്.

നഗരസഭ ചെയർപേഴ്സൺ നസ്‌ല ബഷീറിന്റെ അധ്യക്ഷതയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം അഷ്കർ കോറാട് ഉദ്ഘാടനം ചെയ്തു. ശനി, തിങ്കൾ, ചൊവ്വ എന്നീ മൂന്ന് ദിവസങ്ങളിലായാണ് ക്യാമ്പ് പ്രവർത്തിക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top