വി.എം ഷാഫി(67)നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി വളാമാക്കല്‍ മുഹമ്മദ് ഷാഫി എന്ന വി.എം ഷാഫി(67)നിര്യാതനായി. പരപ്പനങ്ങാടി സഹകരണ ബാങ്കിലെ ജീവനക്കാരനായി വിരമിച്ച അദ്ദേഹം ദീര്‍ഘകാലം പരപ്പനങ്ങാടിയിലെ ചന്ദ്രിക പത്രത്തിന്റെ ലേഖകനും ഏജന്റുമായിരുന്നു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്നു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് സെക്രട്ടറി, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് സെക്രട്ടറി, മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ്, സെക്രട്ടറി, സി.ഇ.ഒ സ്ഥാപക നേതാവ്, സി.ഇ.ഒ സംസ്ഥാന വൈസ് പ്രസിഡന്റ്, താലൂക്ക് സെക്രട്ടറി, സി.ഇ.ഒ പെന്‍ഷനേഴ്സ് യൂനിയന്‍ ജില്ലാ കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1980ലെ അറബിഭാഷക്ക് വേണ്ടിയുള്ള സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഭാര്യ:ഖദീജ.മക്കള്‍:മുംതാസ്, സാജിത, വി.എ കബീര്‍(പരപ്പനങ്ങാടി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരന്‍), ഇബ്രാഹിം സുലൈമാന്‍. മരുമക്കള്‍:സെയ്ഫുദ്ദീന്‍ (കരുവന്‍തിരുത്തി) ഹസ്‌ന, സഫീറ, പരേതനായ ഖാലിദ് ഉള്ളണം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •