ഭാരതപുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

തിരൂര്‍: ഭാരതപുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. കാണാതായത് ആന്ധ്രപ്രദേശ് സ്വദേശിയായ യുവാവാണെന്നാണ് പ്രാഥമിക വിവരം.

ദേശീയപാത സര്‍വ്വേ സംഘത്തിലുള്ളയാളാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 10.30 യോടെയാണ് സംഭവം.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്‌സും യുവാവിനായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top