പെണ്‍കുട്ടിക്ക് മോശം സന്ദേശം അയച്ചതിനെ ചൊല്ലി സംഘര്‍ഷം; യുവാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ : പെണ്‍കുട്ടിക്ക് സന്ദേശമയച്ചു എന്ന പേരിലുണ്ടായ തര്‍ക്കം യുവാവിന്റെ ജീവനെടുത്തു. ആലപ്പുഴ തൈക്കാട്ട്‌ശ്ശേരി രോഹിണില്‍ വിപിന്‍ ലാല്‍(37) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി
ഇയാളുടെ വീട്ടിനടുത്ത് റോഡില് വെച്ച് ഏഴംഗസംഘത്തിന്റൈ ആക്രമണത്തിലാണ് വിപന്‍ ലാല്‍ കൊല്ലപ്പെട്ടത്.

പ്രതികളിലൊരാളായ സുജിത് അറസ്റ്റിലായിട്ടുണ്ട്.

പെണ്‍കുട്ടിക്ക് മോശമായ മെസേജ് അയച്ചതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുള്ള വിഷയങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

മാലിന്യം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറി ഉടമയാണ് കൊല്ലപ്പെട്ട വിപിന്‍ലാല്‍.

Share news
error: Content is protected !!
Scroll to Top