
ഹംസ കടവത്ത്
പരപ്പനങ്ങാടി: മഹാമാരിയുടെ മുന്നില്‍ രണ്ടു അധ്യായന വര്‍ഷമായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങള്‍ തുറക്കുന്നുവെന്ന സൂചന വിദ്യാര്‍ത്ഥികളിലെന്നപോലെ അധ്യാപകരെയും ആഹ്ലാദത്തിലാക്കി.
അവര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിദ്യാലയങ്ങളും കാട് പിടിച്ച് കിടക്കുന്ന വഴിയോരങ്ങള്‍ വെട്ടി വെടിപ്പാക്കാനും പൊടി പിടിച്ചു കിടക്കുന്ന ക്ലാസ് മുറികള്‍ തൂത്തുവാരി സ്മാര്‍ട്ടാക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴികിയിരിക്കുകായണ് അധ്യാപകര്.
ഒരു ഒഴിവ് ദിവസം വീണ് കിട്ടിയാല്‍ പരാമാവധി സ്‌കൂളിന്റെ വഴിക്ക് പോകാതരിക്കുരു ത് എന്ന് കരുതുന്നവരാണ് അധ്യാപകര്‍ എന്ന പൊതുബോധം നാട്ടിലുണ്ട്.
എന്നാല്‍ ആ പതിവ് രീതിയൊക്ക മാറ്റിവെച്ച് രണ്ടാം ശനിയാഴ്ച്ച വിദ്യാലയം തുറക്കാനുള്ള ഒരുക്കങ്ങള്‍ക്കായി അധ്യാപകര്‍ കൂട്ടത്തോടെ സ്‌കൂളിലെത്തുന്ന കാഴ്ച ഗ്രാമങ്ങളില്‍ കണ്ടുവരികകായണ്



