Section

malabari-logo-mobile

വനിതകള്‍ക്ക് മത്സ്യകൃഷിയില്‍ മികച്ച അവസരങ്ങളൊരുക്കി ഫിഷറീസ് വകുപ്പും താനാളൂര്‍ പഞ്ചായത്തും; സഹായമൊരുക്കാന്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ സുരഭിലയും

HIGHLIGHTS : താനൂര്‍: ഒരോ സര്‍ക്കാര്‍ പദ്ധതികളും ഭാവനസമ്പന്നവും ആത്മാര്‍തയുമുള്ള നേതൃത്വങ്ങളിലൂടെ കടന്നുപോകുമ്പോളാണ് അതിന് പൂര്‍ണ്ണത ലഭിക്കുന്നത്. ഇത്തരത്തില്‍ ...

താനൂര്‍: ഒരോ സര്‍ക്കാര്‍ പദ്ധതികളും ഭാവനസമ്പന്നവും ആത്മാര്‍തയുമുള്ള നേതൃത്വങ്ങളിലൂടെ കടന്നുപോകുമ്പോളാണ് അതിന് പൂര്‍ണ്ണത ലഭിക്കുന്നത്. ഇത്തരത്തില്‍ പ്രമോട്ടര്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച താനാളൂരിലെ അക്വാ കള്‍ച്ചര്‍ പ്രമോട്ടര്‍ സുരഭിലക്ക് നേടാനായത് ഒരു നാടിന്റെ മുഴുവന്‍ പ്രശംസയും.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ആരംഭിച്ച ‘സുഭിക്ഷ കേരളത്തിന്റെ’ ഭാഗമായി ഫിഷറീസ് ഒരുക്കിയ വിഷരഹിത മത്സ്യം എന്ന പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഒരു ഗ്രാമപഞ്ചായത്തും അതിന് നേതൃത്വം നല്‍കിയ സുരഭിലക്കും പറയാനുള്ളത് വിജയത്തിന്റെയും സംതൃപ്തിയുടെയും കഥകള്‍
മറ്റുള്ളവരെ ആശ്രയിക്കാതെ വനിതകള്‍ക്ക് സ്വന്തമായി വരുമാനം നേടാന്‍ മത്സ്യകൃഷി മേഖലയിലാണ് ഈ പദ്ധതി ഫഷറീസ് നടപ്പിലാക്കുന്നത്. ഇതോടൊപ്പം
മത്സ്യ ഉപഭോക്താക്കള്‍ക്ക് വിഷരഹിത മത്സ്യം പ്രാദേശികമായി ഉറപ്പു വരുത്തുക എന്ന ലക്ഷ്യം നേടാനാകുമെന്നും
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മത്സ്യകൃഷി പദ്ധതികള്‍ നടപ്പിലാക്കുന്നത്.
താനാളൂര്‍ പഞ്ചായത്തില്‍ മത്സ്യകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പില്‍ വരുത്തുന്നതിതും വനിത കൂടിയായ ഫിഷറീസ് പ്രമോട്ടര്‍ ഒ.പി സുരഭിലയുടെ നേതൃത്വത്തിലാണ്. സുരഭിലയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തോളമായി നൂറുകണക്കിന് കര്‍ഷകരാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. സുരഭില താനൂളൂര്‍ പകര ഒരിക്കലപ്പറമ്പില്‍ ബാലകൃഷ്ണന്റെയും സരസ്വതിയുടെയും മകളാണ്.

sameeksha-malabarinews

ശുദ്ധജലമത്സ്യക്കൃഷി, ശാസ്ത്രീയ മിശ്രകൃഷി, സംയോജിത കൃഷി, ഓരുജല സമ്മിശ്രകൃഷി, ഒരു നെല്ല് ഒരുമീന്‍ കൃഷി, ഓരുജല കൂടുകൃഷി, കല്ലുമ്മക്കായ കൃഷി, റീസര്‍ക്കുലേറ്ററി അക്വാസിസ്റ്റം (പച്ചക്കറിയും മീനും ഒരുമിച്ച്) നൈല്‍ തിലോപ്പിക്കൃഷി നടത്തുന്ന ബയോ ഫ്‌ളോക്ക്, അരയേക്കര്‍ വിസ്തീര്‍ണമുള്ള കുളങ്ങളില്‍ കരിമീന്‍ കൃഷി, വീട്ടുവളപ്പിലെ ചെറിയ കുളത്തില്‍ അസം വാളക്കൃഷി (പാന്‍ഗാസിയസ്), അലങ്കാര മത്സ്യകൃഷി എന്നിങ്ങനെയാണ് പദ്ധതി.

ആകെ ചെലവിന്റെ 40 ശതമാനം താനാളൂര്‍ പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേര്‍ന്ന് സബ്‌സിഡിയായി നല്‍കും.

താനാളൂര്‍ പഞ്ചായത്ത് നടപ്പു വര്‍ഷം 5,90,400 രൂപയാണ് ഇതിനായി വകയിരുത്തിയത്.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ കര്‍ഷകര്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ആ സീസണില്‍ മികച്ച വിളവെടുപ്പ് നടത്താന്‍ സാധിച്ചെന്ന് സുരഭില പറഞ്ഞു. ഈ മാസം മാത്രം രണ്ടിടങ്ങളില്‍ നടന്ന മത്സ്യ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം മല്ലിക നിര്‍വഹിച്ചു.

ഓരോ കൃഷിരീതിക്കും വ്യത്യസ്തമായ തയ്യാറെടുപ്പുകളാണ് നടത്തേണ്ടത്. വെള്ളത്തില്‍ ഓക്‌സിജന്റെ അളവും, മാലിന്യമുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഒപ്പം മത്സ്യങ്ങള്‍ക്കുള്ള തീറ്റയും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്.

മത്സ്യക്കൃഷിക്കുള്ള തയ്യാറെടുപ്പ് മുതല്‍ പരിചരണവും സംസ്‌കരണവും വിപണനവും വരെ എല്ലാ ഘട്ടങ്ങളിലും നിര്‍ദേശങ്ങളും സഹായവും സബ്‌സിഡിയും ലഭിക്കും.

ബയോഫ്‌ളോക്ക് നിര്‍മ്മിച്ച് ഇന്‍വെര്‍ട്ടറടക്കം ഘടിപ്പിച്ച് കൃഷി നടത്താം. അഞ്ചാം മാസം മുതല്‍ വിളവെടുക്കാം. കുളങ്ങളില്‍ കരിമീന്‍ കൃഷി നടത്താം.

വീട്ടുവളപ്പിലെ രണ്ടുസെന്റുള്ള കുളത്തില്‍ അസം വാളക്കൃഷിക്ക് വ്യക്തികള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍ എന്നിവര്‍ക്ക് സബ്‌സിഡിയും നല്‍കും.

നമ്മുടെ കണ്‍മുന്നില്‍ തന്നെ പിടിച്ചെടുക്കുന്ന ഗുണനിലവാരമുള്ള മത്സ്യം ലഭിക്കുമെന്നതാണ് ആളുകളെ ഇത്തരം മത്സ്യകൃഷിയിലേക്ക് ആകര്‍ഷിക്കുന്നത്.

മത്സ്യകൃഷിയിലേക്ക് അപേക്ഷ ക്ഷണിക്കുന്ന സമയത്ത് പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളുമായി താനാളൂര്‍ പഞ്ചായത്തിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടറുമായോ, താനൂര്‍ സിവില്‍സ്‌റ്റേഷനിലുള്ള ഫിഷറീസ് ഓഫീസുമായോ സമീപിക്കാവുന്നതാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!