വിജെടി ഹാള്‍ അയ്യങ്കാളി ഹാളായി;മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം: വിജെടി ഹാളിന് അയ്യങ്കാളി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗത്തിലാണ് താരുമാനം. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് വലിയ പങ്ക് വഹിച്ച അയ്യങ്കാളിയോടുള്ള ആദര സൂചകമായാണ് വിജെടി ഹാളിന്റെ പേര്മാറ്റി അയ്യങ്കാളി ഹാള്‍ എന്നാക്കി മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷ സ്മരണയ്ക്കായാണ് തിരുവനന്തപുരത്ത് ടൗണ്‍ഹാള്‍ നിര്‍മ്മിച്ചത്.

Share news
error: Content is protected !!
Scroll to Top