പെരിന്തല്‍മണ്ണ: മേലെ അരിപ്രയില്‍ ഉമ്മയോടൊപ്പം കുളിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി ഗുരുതര അവസ്ഥയിലായിരുന്ന പെണ്‍കുട്ടിയും മരിച്ചു. ശബാന ഷെറിന്‍(13) ആണ് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് കുളത്തില്‍ മുങ്ങിപ്പോയ ശബാനയെ രക്ഷിക്കുന്നതിനിടെ ഉമ്മ ശറഫുന്നീസ (32)ഇതേ കുളത്തില്‍ മുങ്ങി മരിച്ചത്. ശറഫുന്നിസ രാവിലെ മേലെ അരിപ്രയിലെ പഞ്ചായത്ത് കുളത്തില്‍ മക്കളായ ശബാനയ്ക്കും റജീന(10)യ്ക്കും ഒപ്പം കുളിക്കാന്‍ പോയതായിരുന്നു. വെള്ളത്തില്‍ മുങ്ങിപ്പോയ ശബാനയെ രക്ഷിക്കുന്നതിനിടെ ഉമ്മ മുങ്ങിമരിക്കുകയായിരുന്നു. കരയിലായിരുന്ന റജീന ഓടിച്ചെന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി ഇരുവരെയും കുളത്തില്‍ നിന്ന് പുറത്തെത്തിച്ചപ്പോഴേക്കും ശറഫുന്നിസ മരണത്തിന് കീഴടങ്ങിയിരുന്നു. ശബാനയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ഇന്ന് ശബാനയും മരണത്തിന് കീഴടങ്ങി.
ശബാനയുടെ പിതാവ് തിരുവേഗപ്പുറയിലെ ഇമ്പിച്ചി ബാവയാണ് .




