കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജന് ഇരട്ട ജീവപര്യന്തം. കൊല്ലം അഡീഷണല്‍ സെഷന്‍ കോടതിയുടേതാണ് വിധി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസെന്ന് കോടതി നിരീക്ഷിച്ചകേസില്‍ നാല് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
കൊലപാതക കുറ്റത്തിലാണ് ജീവപര്യന്തംതടവിന് ശിക്ഷ വിധിച്ചിരിക്കുന്നത്. 302,307,328,201 വകുപ്പ് പ്രകാരം സൂരജിന് മേല്‍ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും ശരിയാണെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് പ്രതിക്ക് നാല് കുറ്റങ്ങളിലും ജീവപര്യന്തം വിധിച്ചിരിക്കുന്നത്.
ഇത് ഇരട്ട ജീവപര്യന്തമായി അനുഭവിച്ചാല്‍ മതിയാകുമെന്നാണ് നിയമവിധക്തര്‍ നല്‍കുന്ന സൂചന.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




