Section

malabari-logo-mobile

എന്തുകൊണ്ട് സൂരജിന് കൊലക്കയറില്ല?

HIGHLIGHTS : കൊല്ലം: രാജ്യത്തെ അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിശേഷിപ്പിച്ചിട്ടും എന്തുകൊണ്ട് കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ സൂരജിന് തൂക്കകയര്‍ ലഭിച്ചില്...

കൊല്ലം: രാജ്യത്തെ അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിശേഷിപ്പിച്ചിട്ടും എന്തുകൊണ്ട് കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ സൂരജിന് തൂക്കകയര്‍ ലഭിച്ചില്ല.? ഈ കേസില്‍ അത്തരത്തിലൊരു വിധിപ്രസ്താവം പ്രതീക്ഷച്ചവരായിരുന്നു ഉത്രയുടെ കുടുംബമടക്കമുള്ള ഭൂരിപക്ഷം പേരും. എന്നിട്ടും എന്തായിരുന്നു വിചാരണകോടതി കണ്ടെത്തിയത് എന്ന ചോദ്യങ്ങള്‍ പൊതു സമൂഹത്തില്‍ ഉയരുകയാണ്.

വിധിന്യായം വായിച്ചുകേട്ടതിന് ശേഷം പുറത്തുവന്ന പ്രോസിക്യൂഷന്‍ പറഞ്ഞത് പ്രതിയുടെ പ്രായവും, മുന്‍കാല റിക്കാര്‍ഡുകളും വധശിക്ഷ ഒഴുവാക്കുന്നതിന് കാരണമായെന്നാണ്.

sameeksha-malabarinews

പ്രതിക്ക് കുറ്റകൃത്യ പശ്ചാത്തലമില്ല. 27 വയസ്സാണ് പ്രായം. കുറ്റകൃത്യത്തില്‍ പ്രതിക്ക് മാനസാന്തരമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയതായി പ്രൊസിക്യൂഷന്‍ പറഞ്ഞു.
സൂരജിന് ലഭിച്ച ശിക്ഷകള്‍ എന്തല്ലാം…

ആദ്യം 17 വര്‍ഷം തടവനുഭവിക്കുക. അതിന് ശേഷം ഇരട്ട ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപയുമാണ് സൂരജിന് കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ശിക്ഷയായി വിധിച്ചത്. 302ാം വകുപ്പ് പ്രകാരം ആസൂത്രിത കൊലപാതകത്തിന് ജിവപര്യന്തവും, 307ാം വകുപ്പ് പ്രകാരം നരഹത്യ ശ്രമത്തിന് മറ്റൊരു ജീവപര്യന്തം 328ാം വകുപ്പ് പ്രകാരം വിഷം നല്‍കിയതിന് പരമാവധി ശിക്ഷയായ പത്തു വര്‍ഷം തടവ്, തെളിവ് നശിപ്പിക്കലിന് ഏഴുവര്‍ഷം തടവ് എന്നിങ്ങനെയാണ് കോടതി വിധിച്ചത്. വിഷം നല്‍കിയതിനും, തെളിവു നശിപ്പിച്ചതിനുമുള്ള 17 വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷമെ ജീവപര്യന്തം തടവ് ആരംഭിക്കുകയൊള്ളുവെന്നും വിധിന്യായത്തില്‍ പറയുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!