സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പി ഉഷാകുമാരിക്ക് യാത്രയയപ്പ് നല്‍കി

പി ഉഷാകുമാരി

പരപ്പനങ്ങാടി: പരപ്പനങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിലെ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് പി ഉഷാകുമാരി വിരമിച്ചു. 30 വര്‍ഷത്തെ സേവനത്തിന് ശേഷം ജോലിയില്‍ നിന്ന് വിരമിക്കുന്ന ഉഷാകുമാരിക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ഗോപാലകൃഷ്ണന്‍,ഡോ.നവ്യ ജെ.തേക്കാട്ടില്‍,സ്റ്റാഫ് സെക്രട്ടറി.ദിലീപ് കുമാര്‍,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ ഉപഹാരം നല്‍കി .സുരേന്ദ്രനാഥ്, സുധീഷ്,ജെ.പി.എച്.എന്‍മാരായ,സജിത പി.സി ,ജീനാ റേച്ചല്‍ എന്നിവര്‍ സംസാരിച്ചു.

മങ്കട ആരോഗ്യവകുപ്പിന്റെ കീഴില്‍ പാറടി,മക്കരപറമ്പ് പുഴക്കാട്ടിരി എന്നിവിടങ്ങളില്‍ ജൂനിയര്‍ പബ്ലിക് നേഴ്‌സായും ഉഷാകുമാരി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top