സംഭല്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയേയും തടഞ്ഞ് യു പി പോലീസ്

ന്യൂഡല്‍ഹി: പ്രിയങ്കയേയും രാഹുല്‍ ഗാന്ധിയേയും തടഞ്ഞ് പോലീസ്. സംഭലിലേക്ക് പോകാനെത്തിയ രാഹുലിനെയും പ്രിയങ്ക ഗാന്ധിയെയുമാണ് പൊലീസ് തടഞ്ഞുവെച്ചിരിക്കുന്നത്. ഷാഹി ജുമാ മസ്ജിദ് സര്‍വേയുമായി ബന്ധുപ്പെട്ട സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ സംഭല്‍ സന്ദര്‍ശിക്കാനാണ് ഇരുവരും ഇവിടെ എത്തിയിരിക്കുന്നുത്. സംഭല്‍ യാത്രയില്‍ പിന്മാറാതെ യുപി-ഡല്‍ഹി അതിര്‍ത്തിയില്‍ തുടരുകയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. യു.പിയിലെ കോണ്‍ഗ്രസ് എം.പിമാരും കെ.സി.വേണുഗോപാലും സംഘത്തിനൊപ്പമുണ്ട്.

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ വെച്ചുതന്നെ തടയാനായി വന്‍ സന്നാഹങ്ങളാണ് പൊലീസ് ക്രമീകരിച്ചത്. അതിര്‍ത്തികളില്‍ കൂറ്റന്‍ ബാരിക്കേഡുകള്‍ വെച്ചും പൊലീസ് സന്നാഹത്തെ വിന്യസിച്ചുമാണ് ഇരുവരെയും ഉത്തര്‍പ്രദേശില്‍ കടക്കുന്നതില്‍ നിന്നും യുപി പൊലീസ് തടഞ്ഞത്.
ബാരിക്കേഡ് മറിച്ചിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമം, ഉന്തിലും തള്ളിലും കലാശിച്ചു.

രാവിലെ ഒമ്പതരയോടെയാണ് ഡല്‍ഹിയില്‍ നിന്ന് രാഹുല്‍ ഗാന്ധി സംഭലിലേക്ക് പുറപ്പെട്ടത്. രാവിലെ 11ഓടെ അതിര്‍ത്തിയില്‍ എത്തിയെങ്കിലും പൊലീസ് തടഞ്ഞു. പ്രദേശത്ത് വലിയ ഗതാഗത കുരുക്കാണ് ഉണ്ടായിരിക്കുന്നത്.

 

 

Share news
error: Content is protected !!
Scroll to Top