പ്രകൃതിവിരുദ്ധ പീഡനം ; 60 കാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ : വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അറുപതുകാരന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍.താഴേക്കാട് സ്വദശികളായ മുതുകുറ്റി മുസ്തഫ (60)കിഴക്കേക്കര മുഹമ്മദ് നസീര്‍ (40) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്റ്റര്‍ സജിന്‍ ശശി അറസ്റ്റ് ചെയ്തത്.

പോക്‌സോ വകുപ്പ് പ്രകാരം വ്യാഴാഴ്ച രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഇതേസംഭവത്തില്‍ കഴിഞ്ഞ ദിവസം വാക്കാല്‍ റിയാസിനെ (38) അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പലയിടങ്ങളില്‍ വച്ച് പീഡിപ്പിച്ചതായാണ് പരാതി.

 

Share news
error: Content is protected !!
Scroll to Top