ഉന്നക്കായ

ആവശ്യമായ ചേരുവകൾ:-

പഴം – 6 എണ്ണം
അണ്ടിപ്പരിപ്പ്, കിസ്മിസ്- 2 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത് – 1
പഞ്ചസാര – 4 ടേബിള്‍ സ്പൂണ്‍
നെയ്യ് – 1 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി – അര ടീസ്പൂണ്‍

വെളിച്ചെണ്ണ- വറുക്കാൻ

തയാറാക്കുന്ന വിധം:-

പഴം ആവിയില്‍ വേവിച്ചെടുക്കുക. അതിനുശേഷം മിക്‌സിയില്‍ അരച്ചെടുക്കുക. നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ്, കിസ്മിസ്, തേങ്ങ, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ വറുത്തെടുക്കുക.

അരച്ചെടുത്ത പഴം ചെറിയ ഉരുളകളായി കയ്യിലെടുത്ത് ചെറിയ വട്ടത്തിൽ പരത്തി അതിന്റെ നടുവിൽ വറുത്ത ചേരുവകള്‍ വയ്ക്കുക. ശേഷം ഉന്നക്കായയുടെ ആകൃതിയിൽ ഷെയ്പ്പ് ചെയ്തെടുക്കുക.

വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം..

Share news
error: Content is protected !!
Scroll to Top