താനൂരിൽ ചരക്ക് ലോറി കാറിലിടിച്ച് കടയിലേക്ക് ഇടിച്ചുകയറി

താനൂർ: ചരക്കു ലോറി കാറിലിടിച്ച് ലോറി കടയിലേക്കിടിച്ച് കയറി അപകടം.

താനൂർ പുത്തൻ തെരുവിൽ എറണാകുളം ഭാഗത്തുനിന്ന് പച്ചക്കറിയുമായി കോഴിക്കോടേക്ക് പോകുന്നചരക്കു ലോറി പുത്തൻ തെരു – ഒഴുർ റോഡ് ജംഗ്ഷനിൽ വെച്ച് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന കാറിൽ ഇടിക്കുകയും തുടർന്ന്പുത്തൻതുരു ധന്യ ടെക്സ്റ്റൈൽസിലേക്ക് ഇടിച്ചു കയറുകയും ചെയ്തു.

ടെക്സ്റ്റൈൽസിന്റെ മുൻഭാഗവും ഷട്ടറും പരിപൂർണ്ണമായി തകർന്നിട്ടുണ്ട്.കാർ യാത്രികർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.കാറിൻറെ ഇടതുഭാഗം തകർന്നിട്ടുണ്ട്.

താനൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.ഇന്ന് രാവിലെ 5:15 നാണ് അപകടം സംഭവിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top