Section

malabari-logo-mobile

പോലീസ് അക്കാദമിയില്‍ അഫിലിയേറ്റഡ് കോളേജ് ആരംഭിക്കാന്‍ സഹായം നല്‍കും: വൈസ് ചാന്‍സലര്‍

HIGHLIGHTS : തേഞ്ഞിപ്പലം: കേരള പോലീസ് അക്കാദമിയില്‍ പോലീസുമായി ബന്ധപ്പെട്ട കോഴ്സുകള്‍ തുടങ്ങുന്നതിന് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജ് ആരംഭിക്കുന്നതിന് എല്ലാ ...

തേഞ്ഞിപ്പലം: കേരള പോലീസ് അക്കാദമിയില്‍ പോലീസുമായി ബന്ധപ്പെട്ട കോഴ്സുകള്‍ തുടങ്ങുന്നതിന് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജ് ആരംഭിക്കുന്നതിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോങ്ങ് ലേണിങ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ്, തൃശൂര്‍ കേരള പോലീസ് അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അപ്ലൈഡ് ക്രിമിനോളജി ആന്റ്‌ക്രൈം അനാലിസിസ്, മനുഷ്യാവകാശം എന്നിവയാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍.

പുതിയ കാലത്ത് ബുദ്ധിശക്തി പ്രയോഗിച്ചാല്‍ മാത്രമെ പോലീസിന് പ്രൊഫഷണില്‍ വിജയിക്കാന്‍ സാധിക്കുകയുള്ളൂ. ക്വാളിറ്റി വര്‍ധിപ്പിക്കാനുള്ള പ്രധാന മാര്‍ഗം ട്രെയിനിംഗ് നല്‍കുകയെന്നതാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുകയെന്നത് ഇന്ന് പ്രയാസമുള്ളതല്ല. മനുഷ്യന്റെ ജീവിതം ഇന്ന് സ്വകാര്യമല്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന മനുഷ്യനെ കണ്ടെത്താന്‍ ഏറ്റവും എളുപ്പമാണ്. അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ടെക്നോളജി ഉപയോഗിക്കുകയാണെങ്കില്‍ ഇന്ന് പോലീസിന് വലിയ ബുദ്ധിശക്തി പ്രയോഗിക്കേണ്ട ആവശ്യമില്ലെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

sameeksha-malabarinews

ടെക്നോളജി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ നാട്ടില്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടാവില്ല. കുറ്റം ചെയ്യാനുള്ള അവസരം ഇല്ലാതാക്കുകയാണ് വേണ്ടത്. എഞ്ചിനീയറിംഗ് കഴിഞ്ഞ് തൊഴിലന്വേഷിക്കുന്നവര്‍ക്ക് പുതിയ ടെക്നോളജി കണ്ടെത്തുന്നതിന് പ്രോജക്ട് ഏല്‍പ്പിക്കാവുന്നതാണ്. അത്തരം കണ്ടെത്തലുകള്‍ പോലീസിന്റെ ജോലിഭാരം കുറക്കുകയും പോലീസിന് കൂടുതല്‍ ബുദ്ധിപ്രയോഗിക്കാനുള്ള അവസരമുണ്ടാക്കുകയം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശമുണ്ടെന്നും അതിനെക്കുറിച്ച് ആരും ചിന്തിക്കാറില്ല. പോലീസിനെക്കുറിച്ചുള്ള നെഗറ്റീവായ ചിന്താഗതിയാണ് സമൂഹത്തിലുള്ളതെന്നും അതിന് മാറ്റം വരുത്താന്‍ സ്വതന്ത്രമായി പോലീസിന് പ്രവര്‍ത്തിക്കാനുള്ള സിസ്റ്റം വികസപ്പിക്കേണ്ടതുണ്ട്. അതിന് ടെക്നോളജി കൂടുതല്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു.

കേരള പോലീസ് അക്കാദമി ഡയറക്റ്റര്‍ ഡി.ഐ.ജി ഡോ.ബി സന്ധ്യ ഐ.പി.എസ് അധ്യക്ഷത വഹിച്ചു. പോലീസ് സൈബര്‍ കുറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള മാറിക്കൊണ്ടിരിക്കുന്ന ഒരോ കാര്യങ്ങളെക്കുറിച്ചും കൃത്യമായ അറിവ് ദിവസവും നേടിക്കൊണ്ടിരുന്നാല്‍ മാത്രമേ ആധുനിക രീതിയില്‍ പോലീസ് സേനയെ പിടിച്ചുനിര്‍ത്താനാവൂ എന്ന് അവര്‍ പറഞ്ഞു. ഭരണഘടന നിക്ഷിപ്തമാക്കിയ കര്‍ത്തവ്യങ്ങള്‍ പോലീസ് പ്രയോഗിക്കുമ്പോള്‍ വളരെ അവധാനതയോടെ മാത്രമേ പ്രയോഗിക്കാവൂ. പോലീസിന്റെ വിദ്യാഭ്യാസ പ്രൊഫഷണല്‍ ചരിത്രത്തില്‍ ഒരു പുത്തന്‍ കാല്‍വെപ്പാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്നും കോഴസുകള്‍ തുടങ്ങുന്നതിന് സഹായം നല്‍കിയ സര്‍വകലാശാലയെ അവര്‍ അഭിനന്ദിച്ചു.

ചടങ്ങില്‍ ലൈഫ് ലോങ്ങ് ലേണിങ് പഠനവകുപ്പ് മേധാവി പ്രൊഫ.സി നസീമ കോഴ്സ് പരിചയപ്പെടുത്തി. സിണ്ടിക്കേറ്റ് അംഗം ഡോ.സി.എല്‍.ജോഷി സംസാരിച്ചു. ഡി.ഐ.ജി

(ട്രെയിനിംഗ്) അനൂപ് കുരുവിള ജോണ്‍ ഐ.പി.എസ് സ്വാഗതവും ക്രിമിനോളജിസ്റ്റ് ഡോ.ജയേഷ് കെ.ജോസഫ് നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!