കനക ദുര്‍ഗ്ഗയെ കൊലപ്പെടുത്തുമെന്ന് ഭീഷണി കത്ത്

പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്തിയ കനക ദുര്‍ഗ്ഗയെ കൊല്ലുമെന്ന് ഭീഷണി കത്ത്. കനക ദുര്‍ഗ്ഗ താമസിക്കുന്ന പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സംരക്ഷണ കേന്ദ്രത്തിലെ അഡ്മിനിസ്റ്റേറ്റര്‍ക്കാണ് കത്ത് ലഭിച്ചത്.

സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്തയച്ചയാള്‍ മേല്‍വിലാസം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

പെരിന്തല്‍മണ്ണയിലെ ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇവരെ പോലീസ് വണ്‍സ്റ്റോപ്പ് സംരക്ഷണകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്നത്. കനത്തപോലീസ് കാവലില്‍ കഴിയുന്ന ഇവര്‍ കഴിഞ്ഞ ദിവസം മുതല്‍ പെരിന്തല്‍മണ്ണയിലെ സിവില്‍ സപ്ലൈസ് ഓഫീസില്‍ ജോലിക്ക് പോയിതുടങ്ങിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top